Mallappally Mar Thoma Church, Keezhvaipur
Church
മല്ലപ്പള്ളി മാർത്തോമ്മാ ഇടവക
സ്ഥാപിതം 1834 ജൂലൈ 13 (1009 മിഥുനം 29)
മല്ലപ്പള്ളി മാർത്തോമ്മാ ഇടവക സ്ഥാപിതം 1834 ജൂലൈ 13 കുരിശ് വെച്ച് കുർബ്ബാന ചൊല്ലിയത് : അബ്രഹാം മൽപ്പാൻ, പുതിയ പള്ളിയുടെ കുദാശ 1965 മാർച്ച് 25 തീയതി ഡോ.യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്താ നിർവ്വഹിച്ചു. പുതുക്കിപ്പണിത ദേവാലയത്തിന്റെ കുദാശ 2003 ഫെബ്രുവരി 28 തീയതി ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ മെത്രാപ്പോലീത്താ തിരുമേനിയുടെ മുഖ്യകാർമികത്വത്തിലും ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പായുടെ സഹകാർമ്മികത്വത്തിലും നടത്തപ്പെട്ടും. പുതുക്കിപ്പണിത ദേവാലയത്തിലെ ആദ്യ വിശുദ്ധ കുർബ്ബാന 2003 മാർച്ച് മാസം 1 തീയതി ഞായറാഴ്ച്ച ഗീവറുഗീസ് മാർ അത്താനാസിയോസ് എപ്പിസ്കോപ്പാ അനുഷ്ഠിച്ചു.
📲 Explore Our App
📖 Parish History

മല്ലപ്പള്ളി മാർത്തോമ്മാ ഇടവക

സ്ഥാപിതം 1834 ജൂലൈ 13 (1009 മിഥുനം 29)

Church Image

( മല്ലപ്പള്ളി മാർത്തോമ്മാ പള്ളി )

മലങ്കര സഭയുടെ ചരിത്രത്തിലും നവീകരണ ചരിത്രത്തിലും വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് മല്ലപ്പള്ളിക്കുള്ളത്. വ്യവഹാരം കൂടാതെ, മലങ്കരയിലെ ഏക ദേവാലയമായ നമ്മുടെ പഴയ സുറിയാനിപ്പളളി ക്രിസ്തീയ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഇന്നും തലയുയർത്തി നിൽക്കുന്നു.

ഏ.ഡി. 52ൽ കേരളം സന്ദർശിച്ച് കൊടുങ്ങല്ലൂർ, പാലൂർ, കൂവക്കായൽ, കൊക്കമംഗലം, കൊല്ലം, നിരണം, നിലയ്ക്കൽ എന്നീ ഏഴു സ്ഥലങ്ങളിൽ വിശുദ്ധ തോമസ് അപ്പൊസ്തലൻ പള്ളികൾ സ്ഥാപിച്ചതായി വിശ്വസിച്ചു പോരുന്നു. അന്നു മുതൽ കോട്ടയത്തിനുതെക്ക് കൊല്ലം വരെയുള്ള ക്രിസ്ത്യാനികൾ ആരാധിച്ചുവന്നത് നിരണം പള്ളിയിലാണ്. കൊല്ലവർഷം 515(എ.ഡി. 1340) കർക്കിടകം 3 ന് ഇടപ്പള്ളി തമ്പുരാന്റെ അനുവാദത്തോടെ കല്ലുപ്പാറയിൽ ഒരു പള്ളി സ്ഥാപിക്കപ്പെട്ടതോടുകൂടി മല്ലപ്പള്ളി പ്രദേശത്തുള്ള ക്രിസ്ത്യാനികൾ കല്ലുപ്പാറപ്പള്ളിയിൽ പോയി ആരാധിച്ചുവന്നു. 1653-ൽ നടന്ന "കൂനൻകുരിശുസത്യ"ത്തേ തുടർന്ന് പുത്തൻകൂറ്റുപക്ഷത്ത് ഉറച്ചുനിന്ന 32 ഇടവകകളിൽ കല്ലുപ്പാറപ്പളിയും ഉൾപ്പെട്ടിരുന്നു. സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്ത് മല്ലപ്പള്ളിയിൽ ഒരു പള്ളി പണിയുന്നതിന് അനുമതി ലഭിക്കുകയും കൊല്ലവർഷം 1009 മിഥുനം 20 തീയതി (1834 ജൂലൈ 13 ) മലങ്കരസഭാ നവീകരണത്തിന് നടുനായകത്വം വഹിച്ചു പാലക്കുന്നത് അബ്രഹാം മൽപാൻ പള്ളിയുടെ പ്രതിഷ്ഠാ ശുശ്രൂഷ നടത്തുകയും കുരിശുവച്ച് കുർബാന ചൊല്ലുകയും ചെയ്തു മാത്യൂസ് മാർ അത്താനാസ്യോസ് എന്ന നാമധേയത്തിൽ മലങ്കര മാർത്തോമ്മാ മെത്രാപ്പോലീത്തയായി വാണരുളിയ മാത്യു ശെമ്മാശനും പ്രതിഷ്ഠാശുശ്രുഷയിൽ സി കാർമ്മികനായിരുന്നു.

Church Image

( മല്ലപ്പള്ളി വെങ്ങലശ്ശേരി പള്ളി )

കൊല്ലവർഷം 1064 ൽ (എ.ഡി. 1889-ൽ) ഉണ്ടായ റോയൽ കോർട്ടു വിധിയുടെ ഫലമായി പഴയപ്പള്ളികൾ മിക്കവയും യാക്കോബായ വിഭാഗത്തിന്റെ വകയായി. മാരാമൺ, കോഴഞ്ചേരി, കൊട്ടാരക്കര എന്നീ മൂന്നു പള്ളികൾ മാത്രമേ നവീകരണ പക്ഷക്കാർക്ക് പൂർണ്ണമായി ലിഭിച്ചുള്ളു. മല്ലപ്പള്ളി, ചെങ്ങന്നൂർ, തലവടി പടിഞ്ഞാറെക്കര, തേവലക്കര, കൊല്ലം പെരിനാട് എന്നീ അഞ്ചു പള്ളികൾ രണ്ടു വിഭാഗക്കാരുടെയും പൊതു സ്വത്തായി ശേഷിച്ചു. യാക്കോബായ വിഭാഗത്തിനും നവീകരണ വിഭാഗത്തിനും തുല്യ അവകാശം ലഭിച്ചു അഞ്ചു പള്ളികളിൽ മല്ലപ്പള്ളി പള്ളിയുടെ അവകാശം സംബന്ധിച്ച് യാതൊരു തർക്കമോ വ്യവഹാരമോ ഉണ്ടായില്ല എന്നത് അഭിമാനപൂർവ്വം ഓർക്കാവുന്ന ഒരു ചരിത്രസത്യമാണ്.

മാർത്തോമ്മാക്കാർക്ക് തവണകളുള്ള മാസത്തിന്റെ രണ്ട് ഞായറാഴ്ചകളിൽ എല്ലാ പ്രദേശത്തുമുള്ള മാർത്തോമ്മാക്കാർ മല്ലപ്പളയി പഴയ സുറിയാനിപ്പള്ളിയിൽ പോയി ആരാധിച്ചിരുന്നു. മറ്റു ഞായറാഴ്ചകളിൽ അവരവരുടെ പ്രദേശങ്ങളിലുള്ള പ്രാർത്ഥനാ ഷെസ്സുകളിലും ആരാധന നടത്തിയിരുന്നു. പിന്നീട് ഈ പ്രാർത്ഥനാ ഷെഡ്ഡുകൾ പലതും പള്ളികളായി രൂപാന്തരപ്പെട്ടു. ഈ ഇടവകയിൽ നിന്നും പിരിഞ്ഞു പോയ ഇടവകകൾ താഴെപറയുന്നവയാണ്.


ആനിക്കാട് ആരോഹണം 1900
കീഴ്‌വായ്പ്പൂര് സെന്റ് തോമസ്1905
മല്ലപ്പള്ളി സെഹിയോൻ1914
പരിയാരം സെന്റ് ആൻഡ്രൂസ്1921
എഴുമറ്റൂർ സെന്റ് തോമസ്1935
പരയ്ക്കത്താനം സെന്റ് തോമസ്1953
കീഴ്‌വായ്പ്പൂര് ജറുസലേം1954


ഇവിടെ നിന്നും പിരിഞ്ഞുപോയ ഇടവകകളിൽ നിന്നും അനേകം ഇടവകകൾ വീണ്ടും പിരിഞ്ഞു പോയിട്ടുണ്ട്. അങ്ങനെ മല്ലപ്പള്ളി പ്രദേശത്തെ മുഴുവൻ പള്ളികളുടേയും മാത്യഇടവക മല്ലപ്പള്ളി ഇടവകതന്നെയാണ്. കൊല്ലവർഷം 1010-ൽ ഈ ഇടവകയിൽ നിന്നും പിരിഞ്ഞുപോയവർ മിഷനറിമാരുടെ സഹായത്തോടെ രൂപികരിച്ചതാണ് മല്ലപ്പള്ളി ഹോളി ഇമ്മാനുവൽ സി.എസ്.ഐ. ഇടവക (പഴയ മല്ലപ്പള്ളി സി.എം.എസ്. പള്ളി)

മേൽപ്പറഞ്ഞ ഇടവകകൾ പിരിഞ്ഞു പോയതിനും ശേഷം രണ്ട് ഞായറാഴ്ച്ച പഴയ സുറിയാനിപ്പള്ളിയിലും രണ്ട് ഞായറാഴ്ച്ച മരുതൂത്തറ സണ്ടേസ്കൂൾ കെട്ടിടത്തിലും ആരാധനയും വിശുദ്ധ കുർബാനയും അനുഷ്ഠിച്ചു വന്നു.

Church Image

( മല്ലപ്പള്ളി മാർത്തോമ്മാ പള്ളി )

1951 ജുലൈ 23-ാം തീയതി പുതിയ പളളിക്ക് ദിവ്യശ്രി സി.വി.ജോൺ കശ്ശീശാ ശിലാസ്ഥാപനം നടത്തുകയും പണികൾ ആരംഭിക്കുകയും ചെയ്തു.1965 മാർച്ച് 20ന് ഡോ.യുഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിലും മാത്യൂസ് മാർ അത്താനാസ്യോസ്, തോമസ് മാർ അത്താനാസ്യോസ് എന്നീ തിരുമേനിമാരുടെ സഹകാർമ്മികത്വത്തിലും പുതിയ പള്ളിയുടെ കൂദാശ നടത്തി. പുതിയ പള്ളിയിൽ ആദ്യം വിശുദ്ധ കുർബാന അർപ്പിച്ചത് 1965 മാർച്ച് 25-ന് തോമസ് മാർ അത്താനാസ്യോസ് തിരുമേനിയാണ്. പുതിയ പള്ളിയിൽ ആരാധന ആരംഭിച്ചതിനു ശേഷവും മാസത്തിൽ നാലം ഞായറാഴ്ച പഴയ സുറിയാനി പള്ളിയിൽ ആരാധനയും വിശുദ്ധ കുർബാനയും നടത്തിവരുന്നു.

👤 Vicars

വികാരിമാർ - നവികരണത്തിന് മുൻപ്

No. Name Year
1അരിക്കത്ര മാമ്മൻ കത്തനാർ1834-1841
2വാഴയിൽ ഇസ്ഹാക്ക് കത്തനാർ1841-1849
3ഓലശ്ശേരി ഒ.ജെ. ജോസഫ് മൽപ്പാൻ1852-1858
4വാഴയിൽ ഇസ്ഹാക്ക് കത്തനാർ1858-1868
5വട്ടശ്ശേരിൽ പീലിപ്പോസ് കത്തനാർ1868-1874
6കുടത്തുംമുറിയിൽ ഗീവറുഗീസ് കത്തനാർ1874-1890

വികാരിമാർ - നവികരണത്തിന് ശേഷം

No. Name Year
7കച്ചുക്കുഴിയിൽ ബഹനാൻ കശ്ശീശാ1890-1921
8വട്ടശ്ശേരിൽ ഡബ്ലിയു.സി. ചെറിയാൻ കശ്ശീശാ1921-1930
9എളമിറ്റത്ത് എബ്രഹാം മാത്യു കശ്ശീശാ1930-1933
10ഈട്ടിച്ചുവട്ടിൽ എം. പി. തോമസ് കശ്ശീശാ1930-1933
11കുഴിയാംവെട്ടത് കെ.സി. സഖറിയാ കശ്ശീശാ1930-1933
12തോപ്പിൽ വടക്കേതിൽ റ്റി.എം. തോമസ് കശ്ശീശാ1930-1933
13പടിപ്പുരയ്ക്കക്കൽ പി.ഓ. ഗീവറുഗീസ് കശ്ശീശാ1930-1933
14കൊച്ചുപറമ്പിൽ സി.എം.തോമസ് കശ്ശീശാ1933-1940
15കിഴക്കേതലയ്ക്കൽ കെ.ജെ.ജേക്കബ് കശ്ശീശാ1940-1945
16മംഗലശ്ശേരിൽ എം.എസ്. ജേക്കബ് കശ്ശീശാ1945-1946
17അഷ്ടമുടി റ്റി.ജെ. മത്തായി കശ്ശീശാ1946-1951
18കളത്രയിൽ കെ.ജെ. തോമസ് കശ്ശീശാ1951-1952
19പള്ളിക്കപറമ്പിൽ പി.വി.ജോർജ്ജ് കശ്ശീശാ1952-1957
20ചെറുകര സി.സി. ജോസഫ് കശ്ശീശാ1957-1962
21റവ. സി.കെ. അത്യാലി, പെരുമ്പെട്ടി1962-1966
22റവ. സി.വി. ഏബ്രഹാം, മല്ലപ്പള്ളി1966-1967
23റവ.ഓ.വി. ജോസഫ്, കാനം1967-1970
24റവ. വൈ.എം. ജോർജ്ജ്, കാരംകോട്1970-1973
25റവ. എൻ. ഐ. മത്തായി, കുമ്പളാംപൊയ്ക1973-1976
26റവ.കെ.വി.മാത്യു , പുത്തൻകാവ്1976-1978
27റവ.കെ.എം. വറുഗീസ് ,കുഴിക്കാല1978-1983
28റവ. റ്റി.എ. ജോൺ, മൈലപ്ര1983-1984
29റവ. എൻ. ഐ. മത്തായി, കുമ്പളാംപൊയ്ക1984-1985
30റവ. ജോർജ്ജ് തോമസ്, കുമ്പനാട്1985-1989
31റവ. കുര്യൻ തോമസ്, മല്ലപ്പള്ളി1989-1992
32റവ. അച്ചൻകുഞ്ഞ് മാത്യു, ആനിക്കാട്1992-1997
33റവ. പ്രസാദ് മാത്യു, ചണ്ണപ്പേട്ടാ1997-2001
34റവ.റ്റി.സി. ചെറിയാൻ, കുമ്പളാംപൊയ്ക2001-2004
35റവ. ബിനു തോമസ്, തേവലക്കര2004-2007
36റവ.കെ.കെ. എബ്രഹാം, ഇടയാറൻമുള 2007
37റവ.പി.എം. ശമുവേൽ ,ഇരവിപേരൂർ 2007-2008
38റവ. ജോസഫ് കെ. ജോർജ്ജ്, അഞ്ചൽ2008-2013
39റവ.ഡോ.പി.വൈ. മാത്യു,ചേപ്പാട് 2013-2017
40റവ. ബിബി മാത്യു ചാക്കോ2017-2021
41റവ.ജേക്കബ് കേ. മാത്യു2021-

ഇടവകയിൽ നിന്നുള്ള പട്ടക്കാർ

No. Name
1വട്ടശ്ശേരിൽ ഡബ്ലിയു.സി. ചെറിയാൻ കശ്ശീശാ
2എം.പി. ഫിലിപ്പോസ് കശ്ശീശാ,മേപ്രൽ
3റവ. റ്റി.കെ. ജോർജ്ജ് , താഴത്തേൽ
4റവ. തോമസ് കെ. ജേക്കബ് , കൈമല കൊമ്പയ്ക്കൽ
5റവ. റഞ്ചി വറുഗീസ് , തടത്തിൽ
6റവ. അലക്സ് ഏബ്രഹാം, മേത്രയിൽ
7റവ. ബിനു വറുഗീസ്,കരയ്ക്കൽ
8റവ. ബോബി മാത്യു, തടത്തിൽ
9റവ. മാത്യു കെ. ചാണ്ടി,കിഴക്കേ ചെറുപാലത്തിൽ
Mallappally Mar Thoma Church,
Keezhvaipur P.O Mallappally
Pin: 689587
0469 268 2740