About Parish

മല്ലപ്പള്ളി മാർത്തോമ്മാ ഇടവക

സ്ഥാപിതം 1834 ജൂലൈ 13 (1009 മിഥുനം 29)

മല്ലപ്പള്ളി മാർത്തോമ്മാ ഇടവക സ്ഥാപിതം 1834 ജൂലൈ 13 കുരിശ് വെച്ച് കുർബ്ബാന ചൊല്ലിയത് : അബ്രഹാം മൽപ്പാൻ, പുതിയ പള്ളിയുടെ കുദാശ 1965 മാർച്ച് 25 തീയതി ഡോ.യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്താ നിർവ്വഹിച്ചു. പുതുക്കിപ്പണിത ദേവാലയത്തിന്റെ കുദാശ 2003 ഫെബ്രുവരി 28 തീയതി ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ മെത്രാപ്പോലീത്താ തിരുമേനിയുടെ മുഖ്യകാർമികത്വത്തിലും ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പായുടെ സഹകാർമ്മികത്വത്തിലും നടത്തപ്പെട്ടും. പുതുക്കിപ്പണിത ദേവാലയത്തിലെ ആദ്യ വിശുദ്ധ കുർബ്ബാന 2003 മാർച്ച് മാസം 1 തീയതി ഞായറാഴ്ച്ച ഗീവറുഗീസ് മാർ അത്താനാസിയോസ് എപ്പിസ്കോപ്പാ അനുഷ്ഠിച്ചു.



ചരിത്ര സംക്ഷേപം മലങ്കര സഭയുടെ ചരിത്രത്തിലും നവീകരണ ചരിത്രത്തിലും വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് മല്ലപ്പള്ളിക്കുള്ളത്. വ്യവഹാരം കൂടാതെ, മലങ്കരയിലെ ഏക ദേവാലയമായ നമ്മുടെ പഴയ സുറിയാനിപ്പളളി ക്രിസ്തീയ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഇന്നും തലയുയർത്തി നിൽക്കുന്നു.

ഏ.ഡി. 52ൽ കേരളം സന്ദർശിച്ച് കൊടുങ്ങല്ലൂർ, പാലൂർ, കൂവക്കായൽ, കൊക്കമംഗലം, കൊല്ലം, നിരണം, നിലയ്ക്കൽ എന്നീ ഏഴു സ്ഥലങ്ങളിൽ വിശുദ്ധ തോമസ് അപ്പൊസ്തലൻ പള്ളികൾ സ്ഥാപിച്ചതായി വിശ്വസിച്ചു പോരുന്നു. അന്നു മുതൽ കോട്ടയത്തിനുതെക്ക് കൊല്ലം വരെയുള്ള ക്രിസ്ത്യാനികൾ ആരാധിച്ചുവന്നത് നിരണം പള്ളിയിലാണ്. കൊല്ലവർഷം 515(എ.ഡി. 1340) കർക്കിടകം 3 ന് ഇടപ്പള്ളി തമ്പുരാന്റെ അനുവാദത്തോടെ കല്ലുപ്പാറയിൽ ഒരു പള്ളി സ്ഥാപിക്കപ്പെട്ടതോടുകൂടി മല്ലപ്പള്ളി പ്രദേശത്തുള്ള ക്രിസ്ത്യാനികൾ കല്ലുപ്പാറപ്പള്ളിയിൽ പോയി ആരാധിച്ചുവന്നു. 1653-ൽ നടന്ന "കൂനൻകുരിശുസത്യ"ത്തേ തുടർന്ന് പുത്തൻകൂറ്റുപക്ഷത്ത് ഉറച്ചുനിന്ന 32 ഇടവകകളിൽ കല്ലുപ്പാറപ്പളിയും ഉൾപ്പെട്ടിരുന്നു. സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്ത് മല്ലപ്പള്ളിയിൽ ഒരു പള്ളി പണിയുന്നതിന് അനുമതി ലഭിക്കുകയും കൊല്ലവർഷം 1009 മിഥുനം 20 തീയതി (1834 ജൂലൈ 13 ) മലങ്കരസഭാ നവീകരണത്തിന് നടുനായകത്വം വഹിച്ചു പാലക്കുന്നത് അബ്രഹാം മൽപാൻ പള്ളിയുടെ പ്രതിഷ്ഠാ ശുശ്രൂഷ നടത്തുകയും കുരിശുവച്ച് കുർബാന ചൊല്ലുകയും ചെയ്തു മാത്യൂസ് മാർ അത്താനാസ്യോസ് എന്ന നാമധേയത്തിൽ മലങ്കര മാർത്തോമ്മാ മെത്രാപ്പോലീത്തയായി വാണരുളിയ മാത്യു ശെമ്മാശനും പ്രതിഷ്ഠാശുശ്രുഷയിൽ സി കാർമ്മികനായിരുന്നു.



( മല്ലപ്പള്ളി വെങ്ങലശ്ശേരി പള്ളി )

കൊല്ലവർഷം 1064 ൽ (എ.ഡി. 1889-ൽ) ഉണ്ടായ റോയൽ കോർട്ടു വിധിയുടെ ഫലമായി പഴയപ്പള്ളികൾ മിക്കവയും യാക്കോബായ വിഭാഗത്തിന്റെ വകയായി. മാരാമൺ, കോഴഞ്ചേരി, കൊട്ടാരക്കര എന്നീ മൂന്നു പള്ളികൾ മാത്രമേ നവീകരണ പക്ഷക്കാർക്ക് പൂർണ്ണമായി ലിഭിച്ചുള്ളു. മല്ലപ്പള്ളി, ചെങ്ങന്നൂർ, തലവടി പടിഞ്ഞാറെക്കര, തേവലക്കര, കൊല്ലം പെരിനാട് എന്നീ അഞ്ചു പള്ളികൾ രണ്ടു വിഭാഗക്കാരുടെയും പൊതു സ്വത്തായി ശേഷിച്ചു. യാക്കോബായ വിഭാഗത്തിനും നവീകരണ വിഭാഗത്തിനും തുല്യ അവകാശം ലഭിച്ചു അഞ്ചു പള്ളികളിൽ മല്ലപ്പള്ളി പള്ളിയുടെ അവകാശം സംബന്ധിച്ച് യാതൊരു തർക്കമോ വ്യവഹാരമോ ഉണ്ടായില്ല എന്നത് അഭിമാനപൂർവ്വം ഓർക്കാവുന്ന ഒരു ചരിത്രസത്യമാണ്.

മാർത്തോമ്മാക്കാർക്ക് തവണകളുള്ള മാസത്തിന്റെ രണ്ട് ഞായറാഴ്ചകളിൽ എല്ലാ പ്രദേശത്തുമുള്ള മാർത്തോമ്മാക്കാർ മല്ലപ്പളയി പഴയ സുറിയാനിപ്പള്ളിയിൽ പോയി ആരാധിച്ചിരുന്നു. മറ്റു ഞായറാഴ്ചകളിൽ അവരവരുടെ പ്രദേശങ്ങളിലുള്ള പ്രാർത്ഥനാ ഷെസ്സുകളിലും ആരാധന നടത്തിയിരുന്നു. പിന്നീട് ഈ പ്രാർത്ഥനാ ഷെഡ്ഡുകൾ പലതും പള്ളികളായി രൂപാന്തരപ്പെട്ടു. ഈ ഇടവകയിൽ നിന്നും പിരിഞ്ഞു പോയ ഇടവകകൾ താഴെപറയുന്നവയാണ്.


ആനിക്കാട് ആരോഹണം 1900
കീഴ്‌വായ്പ്പൂര് സെന്റ് തോമസ്1905
മല്ലപ്പള്ളി സെഹിയോൻ1914
പരിയാരം സെന്റ് ആൻഡ്രൂസ്1921
എഴുമറ്റൂർ സെന്റ് തോമസ്1935
പരയ്ക്കത്താനം സെന്റ് തോമസ്1953
കീഴ്‌വായ്പ്പൂര് ജറുസലേം1954


ഇവിടെ നിന്നും പിരിഞ്ഞുപോയ ഇടവകകളിൽ നിന്നും അനേകം ഇടവകകൾ വീണ്ടും പിരിഞ്ഞു പോയിട്ടുണ്ട്. അങ്ങനെ മല്ലപ്പള്ളി പ്രദേശത്തെ മുഴുവൻ പള്ളികളുടേയും മാത്യഇടവക മല്ലപ്പള്ളി ഇടവകതന്നെയാണ്. കൊല്ലവർഷം 1010-ൽ ഈ ഇടവകയിൽ നിന്നും പിരിഞ്ഞുപോയവർ മിഷനറിമാരുടെ സഹായത്തോടെ രൂപികരിച്ചതാണ് മല്ലപ്പള്ളി ഹോളി ഇമ്മാനുവൽ സി.എസ്.ഐ. ഇടവക (പഴയ മല്ലപ്പള്ളി സി.എം.എസ്. പള്ളി)

മേൽപ്പറഞ്ഞ ഇടവകകൾ പിരിഞ്ഞു പോയതിനും ശേഷം രണ്ട് ഞായറാഴ്ച്ച പഴയ സുറിയാനിപ്പള്ളിയിലും രണ്ട് ഞായറാഴ്ച്ച മരുതൂത്തറ സണ്ടേസ്കൂൾ കെട്ടിടത്തിലും ആരാധനയും വിശുദ്ധ കുർബാനയും അനുഷ്ഠിച്ചു വന്നു.



( മല്ലപ്പള്ളി മാർത്തോമ്മാ പള്ളി )

1951 ജുലൈ 23-ാം തീയതി പുതിയ പളളിക്ക് ദിവ്യശ്രി സി.വി.ജോൺ കശ്ശീശാ ശിലാസ്ഥാപനം നടത്തുകയും പണികൾ ആരംഭിക്കുകയും ചെയ്തു.1965 മാർച്ച് 20ന് ഡോ.യുഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിലും മാത്യൂസ് മാർ അത്താനാസ്യോസ്, തോമസ് മാർ അത്താനാസ്യോസ് എന്നീ തിരുമേനിമാരുടെ സഹകാർമ്മികത്വത്തിലും പുതിയ പള്ളിയുടെ കൂദാശ നടത്തി. പുതിയ പള്ളിയിൽ ആദ്യം വിശുദ്ധ കുർബാന അർപ്പിച്ചത് 1965 മാർച്ച് 25-ന് തോമസ് മാർ അത്താനാസ്യോസ് തിരുമേനിയാണ്. പുതിയ പള്ളിയിൽ ആരാധന ആരംഭിച്ചതിനു ശേഷവും മാസത്തിൽ നാലം ഞായറാഴ്ച പഴയ സുറിയാനി പള്ളിയിൽ ആരാധനയും വിശുദ്ധ കുർബാനയും നടത്തിവരുന്നു.